കൊച്ചി: പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല നേതാക്കൾക്കും പല പേജുകളുമുണ്ടെന്നുംപ്രതിപക്ഷ നേതാവ് വി ടി സതീശൻ. സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോരാണ്, തെരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചതും സിപിഎം സംസ്ഥാന സെക്രട്ടറി പുറത്ത് പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും വി ഡി സതീശൻ പറഞ്ഞു.
‘‘പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്, പൊൻകതിർ വേറൊരാളുടേതാണ്. ഇവരൊക്ക പേജുകളുടെ പേരിൽ ഇപ്പോൾ പോരടിക്കാൻ തുടങ്ങി. ഇത്തരം പേജുകളിലൂടെ ഞങ്ങളെയൊക്കെ എന്തുമാത്രം അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരാണ്. ഇപ്പോൾ അവരു തമ്മിൽ പോരടിക്കുകയാണ്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. വലിയ പൊട്ടിത്തെറി തന്നെ സിപിഎമ്മിലുണ്ടാകും. സതീശൻ ചൂണ്ടിക്കാട്ടി