തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് ഇടത്തുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വയോഗങ്ങള്‍ രാഷ്ട്രീയവിശകല യോഗങ്ങളാവേണ്ടതിനു പകരം മതയോഗങ്ങളായി മാറി. മതമേധാവികൾക്ക് യോഗങ്ങളിൽ അമിത പ്രാധാന്യം നൽകി.
നവകേരള സദസ്സിലെ ധൂർത്തും ക്ഷേമപെൻഷൻ മുടങ്ങിയതും തിരിച്ചടിയായി. സപ്ലൈകോയുടെ ദുരവസ്ഥ ജനങ്ങളെ സർക്കാരിനെതിരാക്കി. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും വിമര്‍ശനമുയർന്നു.
ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും സംസ്ഥാന മന്ത്രിമാരുടെ പ്രകടനം മോശമാണെന്നും അഭിപ്രായമുയർന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സിപിഎം നേതൃയോഗങ്ങൾ ഇന്ന് തുടങ്ങാനിരിക്കെയാണ് സിപിഐയുടെ വിമർശനം വരുന്നത്