മക്ക: ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിക്കുന്നതിനിടെ കണ്ണൂർ സ്വദേശി മിനയിൽ മരണപ്പെട്ടു. കാസർകോട്ടെ സ്വകാര്യ ഹജ്ജ് ഗ്രൂപ് മുഖേന ഹജ്ജിന്നെത്തിയ കണ്ണൂർ മുണ്ടേരി കച്ചേരിപ്പറമ്പ് താമസിക്കുന്ന പടന്നോട്ട് ചുണ്ടുന്നുമ്മൽ ഇബ്രാഹിം ഹാജിയാണ് മരണപ്പെട്ടത്.
അറഫ സംഗമത്തിനും മുസ്ദലിഫയിലെ രാപ്പാർക്കലിനും ശേഷം ജംറയിലെ കല്ലേറ് കഴിഞ്ഞു തിരിച്ചു പോരുമ്പോൾ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് ഹാജി മരണപെട്ടത്