റിയാദ്: പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിൻ്റെ ഭാഗമായി റിയാദിൽ അന്താരാഷ്ട്ര യോഗ സെമിനാർ നടത്തി. സൗദി കായിക മന്ത്രാലയത്തിൻ്റെ കീഴിലുള്ള സൗദി യോഗ കമ്മിറ്റിയുമായി സഹകരിച്ചാണ് “യോഗ ഫോർ സെൽഫ് ആൻഡ് സൊസൈറ്റി” എന്ന പ്രമേയത്തിൽ റിയാദിലെ ഇന്ത്യൻ എംബസി അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിലായിരുന്നു സെമിനാർ നടത്തിയത്.
സൗദി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ അധ്യക്ഷത വഹിച്ചു. പത്മശ്രീ പുരസ്‌കാര ജേതാവ് സൗദി യോഗ കമ്മിറ്റി പ്രസിഡൻ്റ് നൗഫ് അൽ മർവായ്, ഇൻ്റർനാഷണൽ യോഗ സ്‌പോർട്‌സ് ഫെഡറേഷൻ പ്രസിഡൻ്റ് രാജശ്രീ ചൗധരി എന്നിവർ മുഖ്യാതിഥികളായിരുന്നു. അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചും യോഗ ചരിത്രത്തെക്കുറിച്ചും ഡോക്യുമെൻ്ററി വീഡിയോകളും പ്രദർശിപ്പിച്ചു.
[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]