മക്ക: കോഴിക്കോട് മാവൂർ പാഴൂർ സ്വദേശി റുക്കിയ ഹജ്ജുമ്മ മക്കയിൽ മരണപ്പെട്ടു. പരേതനായ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം വാവാട്ട് മുഹമ്മദിന്റെ പത്‌നി വൈത്തല, പുലക്കുത്ത് പുറായ റുഖിയ്യ ഹജ്ജുമ്മ(62) ഹജ്ജ് കർമത്തിനിടെ മക്കയിൽ വെച്ച് മരിച്ചെന്നും അവിടെ ഖബറടക്കം നടത്തിയതായും കേരള ഹജ്ജ് കമ്മിറ്റി അറിയിച്ചു. ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ വെച്ചാണ് കാണാതായത്.
മക്കൾ ഫാത്വിമത്ത് സുഹ്‌റ, നാസിമുദ്ദീൻ (നെസ്റ്റോ കോഴിക്കോട്) നസീമ. നജ്മുന്നീസ നദീറ (അബൂദബി). മരുമക്കൾ: അബ്ദുസലാം അരീക്കോട്, ജസ്‌ന പി.ടി ജി.എച്ച്.എസ്.എസ് ചെറുവാടി, അലിക്കുട്ടി ഐ.ഒ.എച്ച്.എസ്.എസ് എടവണ്ണ, നസീർ കല്ലുരുട്ടി, നൗഫൽ അബൂദബി.