ദമ്മാം: ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി ‘ഈദ് മുഹബ്ബത്ത് 2024’ എന്ന പേരിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഒ ഐ സി സി കുടുംബാംഗങ്ങൾക്കും പ്രവർത്തകർക്കും മാത്രമായി സംഘടിപ്പിച്ച ആഘോഷ സംഗമത്തിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. ദമ്മാം ബദ്ർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്, ഒ ഐ സി സി കലാകാരൻമാർ നടത്തിയ വ്യത്യസ്തമായ കലാപരിപാടികളും കളികളും കൊണ്ട് നവ്യാനുഭവമായി.
സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഒ ഐ സി സി നാഷണൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയും, സഹനത്തിന്റെയും, മഹത്തായ സന്ദേശവുമാണ് ബലിപെരുന്നാൾ നൽകുന്നത്.വർഗീയതയ്ക്ക് മണ്ണൊരുക്കാൻ ആര് ശ്രമിച്ചാലും, ഈ നാട്ടിലെ സ്നേഹവും സൗഹൃദവും തല്ലിക്കെടുത്താൻ കഴിയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന മനോഹര കാഴ്ചകളാണ് ഓരോ സംഗമങ്ങളും. പരസ്പര സ്നേഹ ബഹുമാനത്തോടെ സൗഹാർദ്ദത്തിൻറെ സന്ദേശം പകർന്ന് നൽകുന്ന ഇത്തരം സംഗമങ്ങൾ മനുഷ്യർക്കിടയിലെ മതിലുകൾ ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റീജ്യണൽ ആക്ടിംഗ് പ്രസിഡന്റ് ഷംസ് കൊല്ലം അദ്ധ്യക്ഷത അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ ഹനീഫ് റാവുത്തർ, സിറാജ് പുറക്കാട്, നാഷണൽ പ്രതിനിധികളായ റഫീഖ് കൂട്ടിലങ്ങാടി, ചന്ദ്രമോഹൻ, റീജ്യണൽ നേതാക്കളായ വിൽസൻ തടത്തിൽ, ഷിജില ഹമീദ്, ഡോ: സിന്ധു ബിനു, സി.ടി ശശി, ജേക്കബ്ബ് പാറയ്ക്കൽ, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, ബിനു പി ബേബി, യഹിയ കോയ, വനിത വേദി പ്രസിഡൻറ് ലിബി ജയിംസ്, വനിത വേദി ജനറൽ സെക്രട്ടറി ഹുസ്ന ആസിഫ് എന്നിവ ഈദ് ആംശസകൾ നേർന്നു. റീജ്യണൽ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും, ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
കലാപരിപടികളിൽ പങ്കെടുത്തവർക്കും മത്സര ഇനങ്ങളിൽ വിജയികളായവർക്കും സംഗമത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഔപചരികതകളൊന്നുമില്ലാതെ ഒ ഐ സി സി കുടുംബാംഗങ്ങൾ പാടിയും ആടിയും കളിച്ചും സ്വാദിഷ്ടമായ വിഭവങ്ങൾ വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന് പരസ്പരം വിളംബിക്കൊടുത്തതും പരിപാടിയുടെ മാറ്റ് കൂട്ടി. ഒ ഐ സി സി കുടുംബാംഗങ്ങളുടെ സ്നേഹവും ഒരുമയും വിളിച്ചോതുന്നതായിരുന്നു “ഈദ് മുഹബ്ബത്ത് 2024”
ഷാജിദ് കാക്കൂർ, അൻഷാദ് ആദം, ഹമീദ് മരക്കാശ്ശേരി,സജൂബ് അബ്ദുൽ ഖാദർ, അൻവർ സാദിഖ്, ശ്രീനാഥ്, ജോണി പുതിയറ, ബിനു പുരുഷോത്തമൻ, ശ്യാം പ്രകാശ്, അസ്‌ലം ഫെറോക്ക്, മുസ്തഫ നണിയൂർ നമ്പറം, രമേശ് പാലയ്ക്കൽ, ദിൽഷാദ്, ഷമീം ഇരുമ്പുഴി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
ബിനു പി ബേബി, ഷിജില ഹമീദ് എന്നിവർ അവതാരകരായി പരിപാടികൾ നിയന്ത്രിച്ചു.