39.8 C
Saudi Arabia
Friday, August 22, 2025
spot_img

ട്വന്റി 20 ലോകകപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയ ലക്ഷ്യം

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യക്ക് എതിരെ ദക്ഷിണാഫ്രിക്കക് 177 റൺസ് വിജയ ലക്ഷ്യം. ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.

ഇന്ത്യ കളി തുടങ്ങിയത് തന്നെ ബാറ്റിംഗ് തകർച്ചയോടെയാണ്. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത്തും (9), പന്തും(0), സൂര്യകുമാര്‍ യാദവും (3) ചുരുങ്ങിയ സ്കോറിർൽ പുറത്തായതോടെ ഇന്ത്യ വൻ തകർച്ചയിലെത്തി.

76 റൺസെടുത്ത വിരാട് കോഹ്‍ലിയും 47 റൺസെടുതത് അക്സർ പട്ടേലും 27 റൺസെടുത്ത ശിവറാം ദുബേയുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ രണ്ടക്കം കടന്നത്. മറ്റെല്ലാവരും പത്ത് റൺസിൽ താഴെ പുറത്തായി. ഈ വർഷത്തെ  ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ പരാജയമറിയാതെ മുന്നേറിയ രണ്ടുടീമുകളാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണുള്ളത്.

ടീം ദക്ഷിണാഫ്രിക്ക ; ക്വിന്‍ണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്സ്, ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, തബ്രിസ് ഷംസി.

Related Articles

- Advertisement -spot_img

Latest Articles