ജിദ്ദ: “ജിദ്ദ സീസൺ 2024” ഫെസ്റ്റിവെലിന് ഗംഭീര തുടക്കം. തദ്ദേശ വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരേ പോലെ ആസ്വദിക്കാനും ആനന്ദിക്കാനും ഈ ഉൽസവനങ്ങൾക്കാകും. ഈ വര്‍ഷത്തെ ജിദ്ദ സീസണിന്റെ ഭാഗമായി പ്രധാന വിനോദ പരിപാടികൾ ജിദ്ദ സീസണ്‍ മാനേജ്‌മെന്റ് തുറന്നു. സിറ്റി വാക്ക്, വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി, സെലിബ്രേറ്റ് എവരി സ്‌റ്റോറി, ഇമാജിന്‍ മോനെറ്റ് തുടങ്ങിയ വിനോദ പരിപാടികളാണ് ആസ്വാദകർക്കയി തുറന്നു കൊടുത്തത്. സൗദി ഇവന്റ്‌സ് വെബ്‌സൈറ്റും സൗദിഇവന്റ്‌സ് ആപ് വഴിയും സന്ദര്‍ശകര്‍ക്ക് പ്രവേശന പാസ് ബുക്ക് ചെയ്യാന്‍ സാധിക്കും.
ഫെസ്റ്റിവലിൽ ഏറ്റവും ആകർഷകണീയവും അനന്ദകരുമാണ് സിറ്റി വാക്ക്. 2,80,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് സജ്ജീകരിചിരിക്കുന്നത്. 30 ആക്ഷന്‍ ഗെയിമുകള്‍, 30 ലേറെ നൈപുണ്യ, ആര്‍ക്കേഡ് ഗെയിമുകള്‍, മൂന്നു അറബ് നാടകങ്ങളുടെ പ്രദര്‍ശനം, സംവേദനാത്മക അനുഭവങ്ങള്‍ എന്നിവക്ക് പുറമെ കയ്‌റോ നൈറ്റ്‌സ്, ചൈന ടൗണ്‍ എന്നിവ ഈ സീസണിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു.
ബബ്ലി ലാന്‍ഡ്, ഹൊറര്‍ വില്ലേജ്, വണ്ടര്‍ വാള്‍, മെട്രോപോളിറ്റന്‍ ടൗണ്‍, ഫണ്‍ ലാന്‍ഡ്, കുട്ടികള്‍ക്കും ഫാമിലികള്‍ക്കുമുള്ള ജോയ്‌പ്ലെക്‌സ്, നദികള്‍ക്കിടയില്‍ വിശ്രമിക്കാനുള്ള കേന്ദ്രമായ പാര്‍ക്ക് തുടങ്ങിയ മേഖലകളും 60 ഷോപ്പിംഗ് സ്റ്റോറുകളും 80 ലേറെ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും സിറ്റി വാക്ക് ഏരിയയിലുണ്ട്.
സൗദിയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സെലിബ്രേറ്റ് എവരി സ്‌റ്റോറി സോണ്‍ ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര കഥകളും കഥാപാത്രങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്ന ഗെയിമുകളുടെയും വിനോദ പരിപാടികളുടെയും സംയോജനമാണ്. ആധുനിക സാങ്കേതികവിദ്യകളും നൂതനമായ രൂപകല്‍പനയും ഉപയോഗിച്ച് അന്താരാഷ്ട്ര കലാകാരന്മാര്‍ രൂപ കല്പന ചെയ്ത 200 പെയിന്റിംഗുകൾ എക്‌സിബിഷന്‍ ഇമാജിന്‍ മോനെറ്റ് ഏരിയയിലുണ്ട്.
വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ പന്ത്രണ്ടു വരെ യാച്ച് ക്ലബ്ബിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.അന്തര്‍ദേശീയ സംഗീത കച്ചേരികള്‍, പ്രിന്‍സ് മാജിദ് പാര്‍ക്ക് ഏരിയ, സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള വിവിധ പരിപാടികളും ജിദ്ദ സീസണില്‍ അടങ്ങിയിരിക്കുന്നു. കൂടുതൽ പരിപാടികൾ തുടർ ദിവസങ്ങളിൽ സീസൺ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും.