കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
നിലവിൽ ഡി വൈ എഫ് ഐ എരമരം സെൻട്രൽ മേഖല അംഗമായിരുന്നു സജേഷ്. അർജുൻ ആയങ്കി ഉൽപ്പടെയുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള സജേഷിന്റെ ബന്ധം നേരത്തേ വിമർഷിക്കപ്പെട്ടിരുന്നു.
പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാൻ സജേഷും അർജുൻ ആയങ്കിയും അടക്കമുള്ള സംഘം എത്തിയിരുന്നു. നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് സജേഷിനെ പിടികൂടുകയായിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ പാർട്ടി നടപടി എടുത്തിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലന്റെ ഡ്രൈവർ കൂടിയാണ് സജേഷ്.