26.5 C
Saudi Arabia
Monday, July 7, 2025
spot_img

നീറ്റ്, യുജി പരീക്ഷാ ക്രമക്കേട്: ഗുജറാത്തിൽ സ്വകാര്യ സ്‌കൂൾ ഉടമ അറസ്റ്റിൽ

ന്യൂദൽഹി: നീറ്റ്, യുജി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ  സ്വകാര്യ സ്‌കൂൾ ഉടമയെ സിബിഐ അറസ്റ്റ് ചെയ്തു. ഗോധ്രയിലെ ജയ് ജലറാം സ്‌കൂൾ ഉടമ ദീക്ഷിത് പട്ടേലിനെയാണ്  അദ്ദേഹത്തിന്റെ വസതിയിൽ വെച്ച്  സിബിഐ സംഘം അറസ്റ്റ് ചെയ്തത്.

വിദ്യാർഥികളിൽനിന്ന് 10 ലക്ഷം രൂപയാണ് പരീക്ഷ എഴുതാൻ സഹായിക്കാൻ വേണ്ടി ദീക്ഷിത് പട്ടേൽ  ആവശ്യപ്പെട്ടത്. ഈ സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. പരീക്ഷ ക്രമക്കേട് കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് പട്ടേൽ. നീറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ജയ് ജലറാം സ്‌കൂൾ.  ​പട്ടേലിന്റെ റിമാൻഡ് ആവശ്യപ്പെട്ട് സിബിഐ സംഘം അഹമ്മദാബാദിലെ കോടതിയെ സമീപിച്ചിട്ടുണ്ട്.

പരീക്ഷ ക്രമക്കേട് കേസിൽ 13 പേരെ പ്രത്യേക സിബിഐ കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി അറിയുന്നു. ഇതില്‍ പരീക്ഷാ മാഫിയയുടെ ഭാഗമായ ആറുപേരും നാലു പരീക്ഷാര്‍ഥികളും മറ്റു  മൂന്നുപേര്‍ സംഭവവുമായി ബന്ധമുള്ളവരാണെന്നും  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

നീറ്റ് പരീക്ഷ ചോദ്യക്കടലാസ്‌ ചോർച്ചക്കേസിലെ പ്രധാന കണ്ണികളായ രണ്ടു പേരെ കഴിഞ്ഞദിവസം സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. ഹസാരിബാഗ് ജില്ലയിലെ  ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിയാസ് ആലം എന്നിവരെയാണ് സി ബി ഐ അറസ്റ്റുചെയ്തത്. ഇവർക്ക് സഹായം ചെയ്തെന്ന് ആരോപിച്ചു  ഹിന്ദി ദിനപത്രത്തിന്റെ ലേഖകൻ ജമാലുദ്ദീനേയും സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

- Advertisement -spot_img

Latest Articles