റിയാദ് : 2024-ൽ വെർച്വൽ എൻഫോഴ്‌സ്‌മെൻ്റ് കോടതിക്ക് 110,000-ത്തിലധികം പരാതികൾ ലഭിക്കുകയും അവ മുഴുവനും വിധി പറയുകയും ചെയ്തതായി നീതിന്യായ മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇതോടെ വെർച്വൽ വ്യവഹാരം വഴി നൽകിയ സേവനങ്ങളുടെ എണ്ണം രണ്ട് ദശലക്ഷത്തിലധികമായി ഉയർന്നു.
നഫിത്ത് പ്ലാറ്റ്‌ഫോമിലൂടെ വിർച്വൽ എൻഫോഴ്‌സ്‌മെൻ്റ് കോടതിയിൽ ലഭിക്കുന്ന പരാതികൾ , മനുഷ്യ ഇടപെടലില്ലാതെ ഇലക്‌ട്രോണിക് സംവിധനാമുപയോഗിച്ചാണ് പരിഹാരം കാണുന്നത്. പരാതി ലഭിച്ചത് മുതൽ മുതൽ വിധി വരുന്നതുവരെ സാധാരണ ഗതിയിലുള്ള 12 ഘട്ടങ്ങളിൽ നിന്ന് വെറും രണ്ടായി നിർവ്വഹണ നടപടിക്രമങ്ങൾ ലളിതമാക്കുന്നു എന്നതാണ് വെർച്വൽ എൻഫോഴ്‌സ്‌മെൻ്റ് കോടതിയുടെ സവിശേഷത. ഓരോ അഭ്യർത്ഥനയ്ക്കും വേണ്ടിവന്നിരുന്ന ഏഴ് സന്ദർശനങ്ങളുടെ ആവശ്യകതയും ഇത് ഒഴിവാക്കുന്നു.