28.8 C
Saudi Arabia
Monday, July 7, 2025
spot_img

വാഹനങ്ങളിൽ തീപിടിക്കുന്ന വസ്തുക്കൾ സൂക്ഷിക്കരുത്, സൗദി സിവിൽ ഡിഫൻസ്

റിയാദ് : തീ പിടുത്തത്തിന് കാരണമാകുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ ചില പ്രദേശങ്ങളിലെ ഉയർന്ന താപനില കാരണം വാഹനങ്ങൾ അടക്കമുള്ളവ തീപിടുത്തത്തിന് കാരണമാകുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.

മൊബൈൽ ഫോൺ ചാർജറുകൾ, ഫോൺ ബാറ്ററികൾ, ഗ്യാസ് സിലിണ്ടറുകൾ , പെർഫ്യൂം ബോട്ടിലുകൾ, ഹാൻഡ് സാനിറ്റൈസർ കണ്ടെയ്നറുകൾ, മറ്റ് തീപിടിക്കുന്ന വസ്തുക്കൾ എന്നിവ ഒരിക്കലും വാഹനങ്ങളിൽ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പിൽ പ്രത്യേകം പറയുന്നുണ്ട്

Related Articles

- Advertisement -spot_img

Latest Articles