ന്യൂദല്‍ഹി: രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുത്തത്തിന് ശേഷമുള്ള പ്രഥമ പ്രസംഗം തന്നെ പാർലമെന്റിൽ രൂക്ഷമായ വാഗ്വാദങ്ങൾക്ക് തുടക്കമിട്ടു. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ ശക്തമായി പ്രസംഗിച്ച രാഹുൽ ഗാന്ധിയുടെ ഹിന്ദുമതവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങൾ നരേന്ദ്ര മോദിയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു.
ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല, മോദിയും ബിജെപിയും ആര്‍എസ്എസും എല്ലാ ഹിന്ദുക്കളുടേയും പ്രതിനിധീകരിക്കുന്നുമില്ല രാഹുൽ വ്യക്താക്കി.
ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ വെറുപ്പിനെക്കുറിച്ചും അക്രമത്തെക്കുറിച്ചും അസത്യത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത് രാഹുല്‍ ആരോപിച്ചു. ഹിന്ദു മതം അക്രമ രാഹിത്യത്തെക്കുറിച്ചും സത്യത്തോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത് രാഹുൽ തുടർന്നു. ഇതോടെ നരേന്ദ്രമോദി വിഷയത്തില്‍ ഇടപെട്ടു. ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്തുന്നുവെന്നും ഹിന്ദു സമൂഹമാകെ അക്രമാസക്തരെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞെന്നും മോദി ആരോപിച്ചു. ഇതോടെ രാഹുല്‍ മാപ്പു പറയണമെന്ന ആവശ്യവുമായി അമിത് ഷായും രംഗത്തെത്തി.
പരമ ശിവന്റെ ചിത്രം ഉയർത്തിപ്പിടിച്ചു തന്റെ സന്ദേശം നിര്‍ഭയത്വത്തെയും അഹിംസയെയും കുറിച്ചുമാണ്. സമാനമായ ആശയം ഉന്നയിക്കാന്‍ ബുദ്ധ,ജൈന, സിഖ്, ഇസ്ലാം മതങ്ങളെ കുറിച്ചും രാഹുല്‍ പറഞ്ഞു. പരമശിവന്റെ ചിത്രം രാഹുല്‍ ലോക്‌സഭയില്‍ ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള ഇത് തടഞ്ഞു.
ഇന്ത്യയുടെ അടിസ്ഥാന ആശയത്തിനും ഭരണഘടനയ്ക്കും നേരെ ബി.ജെ.പി ആസൂത്രിതമായ ആക്രമണങ്ങള്ളാണ് അഴിച്ചുവിടുന്നതെന്ന് രാഹുൽ ആരോപിച്ചു. ഭരണപക്ഷത്തിന്റെ ആശയങ്ങളെ ജനം തള്ളിയെന്നും അദ്ദേഹം വ്യക്തമാക്കി.
‘പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ ആക്രമിക്കപ്പെട്ടത്. ഇരുപതിലധികം കേസുകള്‍ എനിക്കെതിരെ എടുത്തു. തന്റെ വീടും തട്ടിയെടുത്തു. ഇ.ഡിയെകൊണ്ട് 55 മണിക്കൂറോളംതന്നെ ചോദ്യം ചെയ്യിപ്പിച്ചു’ രാഹുല്‍ പറഞ്ഞു. ഈ വെല്ലുവിളികള്‍ക്കിടയിലും ഭരണഘടന സംരക്ഷിക്കാനുള്ള കൂട്ടായ ശ്രമത്തില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.