22.2 C
Saudi Arabia
Friday, October 10, 2025
spot_img

ഹാജിമാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു ഹാജിയുൾപ്പടെ മൂന്നു മരണം

മദീന: ഇന്ത്യൻ ഹാജിമാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പ്പെട്ടു ഒരു ഹാജിയുൾപ്പടെ  മൂന്നു പേർ  മരണപ്പെട്ടു. ഹജ്ജ് കർമ്മം പൂർത്തിയാക്കി മക്കയിൽ നിന്നും മദീനയിലേക്ക് പോവുകയായിരുന്ന ഹാജിമാർ സഞ്ചരിച്ച വാഹനമാണ്  അപകടത്തിൽ പെട്ടത്. തമിഴ് നാട് സ്വദേശി ഇർഫാനാ ബീഗം ഹനീഫയാണ് മരണപ്പെട്ടത്. 11 പേർ സഞ്ചരിച്ചിരുന്ന വാഹനം വാദി അൽഫ്രയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ രണ്ട് ബംഗ്ലാദേശ് സ്വദേശികളും മരണപ്പെട്ടു. ഒരു മലയാളിയുൾപ്പടെ ഒൻപത് പേർ മദീന ആശുപത്രിയിൽ ചികിൽസയിലാണ് ചികിൽസയിലാണ്. മദീനയിലെ സാംസ്കാരിക പ്രവർത്തകരും ഹജ്ജ് മിഷൻ പ്രതിനിധികളും ആശുപത്രിയിലെത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles