ന്യൂദൽഹി: കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭ എംപിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുസ്ലിം ലീഗിൽ നിന്നുള്ള ഹാരിസ് ബീരാനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. അതിന് പിന്നാലെ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ മാണിയും സിപിഐ അംഗം പി പി സുനീറും സത്യപ്രതിജ്ഞ ചെയ്തു.
ഹാരിസ് ബീരാനും ജോസ് കെ.മാണിയും ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ പി പി സുനീർ മലയാളത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. എതിരില്ലാതെയാണ് മൂന്നു പേരേയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് ആകെ ഒൻപത് എംപിമാരാണ് രാജ്യസഭയിലുള്ളത്.