റിയാദ്: വധശിക്ഷ കാത്ത് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം യാഥാർത്ഥ്യമാവുന്നു. റഹീമിനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും ദിയാധനം സ്വീകരിച്ച് മാപ്പ് നല്കാൻ തയ്യാറാണെന്നും കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചു. കുടുംബം ഇന്ന് കോടതിയിലെ ത്തിയാണ് ഇക്കാര്യം അറിയിച്ചത്. അതേ തുടർന്ന് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവിട്ടു.
കോടതി വിധി പ്രസ്താവിച്ചത്തിലൂടെ റഹീമിന്റെ മോചനത്തിന്റെ എല്ലാ വഴികളും തുറന്നു. പതിനഞ്ചു മില്യൺ റിയാലായിരുന്നു കുടുംബം ദിയാധനമായി നേരത്തെ ആവശ്യപ്പെട്ടിരുന്നത്ത. ഈ പണം മുഴുവനും ഇന്ത്യൻ എംബസി വഴി നേരത്തെ കോടതിയിൽ എത്തിച്ചിരുന്നു. കോടതി വിധി റിയാദ് ഗവർണറേറ്റിന് കൈമാറുന് റഹീമിന്റെ മോചനം സാധ്യമാകും
റഹീമിന്റെ മോചനത്തിനായി കേരളം മുഴുവനും കൈ കോർക്കുകയായിരുന്നു. 34 കോടി രൂപയാണ് ബഹുജനങ്ങളിൽ നിന്നും സ്വരൂപിച്ചത്. സാന്ത്വനത്തിന്റെയും സഹകരണത്തിന്റെയും പുതിയ മാതൃക തീർ ത്താണ് കേരളം ഈ ഫണ്ട് ഏറ്റെടുത്തത്. ബോബി ചെമ്മണ്ണൂർ ഉൽപ്പടെയുള്ള സാമൂഹിക പ്രവർത്തകരുടെ ഇടപെടലുകൾ വലിയ ആത്മധൈര്യമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഉണ്ടാക്കിയത്. പ്രതീക്ഷിച്ചത്തിലും നേരത്തെ മുഴുവൻ സംഖ്യയും സ്വരൂപിക്കാനായത് റഹീമിന്റെ മോചനത്തിന് വേഗത കൂട്ടിയത്.
ഇതിന് സഹായിച്ചവര്ക്കും നേതൃത്വം നല്കിയവർക്കും കുടുംബവും സഹായ സമിതിയും നന്ദി അറിയിച്ചു.