കോഴിക്കോട്: വീട്ടിലെ പണിശാലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.
പണിശാല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിൽ കണ്ട യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തുന്നതിന് മുന്നേ മരണം സംഭവിച്ചിരുന്നു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.