കണ്ണൂർ: ഇരിട്ടിയിൽ പുഴയിൽ കുളി ക്കാനിറങ്ങിയ രണ്ട് കോളജ് വിദ്യാർഥിനികളെ കാണാതായി.
കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിനികളായ സൂര്യ, ഷഹർബാന എന്നിവരെയാണ് പുഴയിൽ കാണാതായത്. ഇരുവരും ഇരിട്ടിയിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു .
ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു രണ്ടു പെൺകുട്ടികളും. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിലും കാണാതായവർക്കായി തിരച്ചിലിൽ നടത്തുന്നുണ്ട് .