ഹായിൽ: സൗദിയിലെ ഹായിലിൽ കഴിഞ്ഞ ഇരുപത്തിയാറ് വർഷത്തോളമായി ഫർണ്ണിച്ചർ കമ്പിനിയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ധർമ്മശാല കാനുൽ സ്വദേശി രാജീവൻ കഴിഞ്ഞ മാസം പതിനഞ്ചാം തിയതി ഹൃദയ സ്തംഭനത്തിൽ മരണപ്പെട്ടിരുന്നു. രാജീവൻ
വർഷങ്ങളായി ജോലി ചെയ്യുന്ന കമ്പിനിയുടെ അനാസ്ഥമൂലം നിയമ രേഖകൾ പുതുക്കാതെയും ശമ്പളം കൃത്യമായി നൽകാതെയും ആ പ്രവാസി കഴിഞ്ഞ എട്ട് വർഷത്തോളമായിരുന്നു നാട്ടിൽ പോയിട്ട് ഹായിൽ നവോദയ ഇടപെട്ട് സ്പോൺസർക്കെതിരെ രാജീവന് കിട്ടാനുള്ള വലിയ തുകക്ക് വേണ്ടി കേസ് ഫയൽ ചെയ്തിരുന്നു. രാജീവന് അനുകുലമായി വിധിവന്നു നാൽപതിനായിരത്തിലധികം റിയാൽ നൽകാനും വേഗം നാട്ടിലേക്ക് അയക്കാനും കോടതി പറഞ്ഞു, ആ വിധി വന്നു വർഷം ഒന്നു കഴിഞ്ഞിട്ടും നാട്ടിൽ പോകാനോ സ്പോൺസർ കുടിശ്ശിക തുക നൽകുകയോ ചെയ്തില്ല. ഇതിനിടയിൽ പലതവണ കിട്ടാനുള്ള തുകക്കായി അദ്ദേഹം ശ്രമങ്ങൾ നടത്തിയിരുന്നു. നിർഭാഗ്യവശാൽ തനിക്കു അർഹമായതൊന്നിനും കാത്തുനിൽക്കാതെ രാജീവൻ മരണത്തിന് കീഴടങ്ങി. സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാൻ ഹായിൽ നവോദയ അംഗങ്ങളായ സുനിൽ മാട്ടുൽ, രാജേഷ് തലശ്ശേരി,പ്രശാന്ത് കുത്തുപറമ്പ് എന്നിവരുടെ ഇടപെടലും ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ രാജീവന്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോകാൻ റിയാദ് ഏയർപോർട്ടിൽ എത്തിച്ചിരുന്നു പക്ഷേ അവിടെയും ആ പ്രവാസിയുടെ ഭൗതികദേഹത്തിനോട് പോലും പലർക്കും കനിവുണ്ടായില്ല ,ഇന്ന് പുറപ്പടേണ്ട ഏയർ ഇന്ത്യയുടെ റിയാദ് കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് മൂലം ഒരു പ്രവാസിയേയും അയാളുടെ സ്വപ്നങ്ങളും അടക്കം ചെയ്ത പെട്ടി റിയാദ് എയർപോർട്ടിൽ അധികൃതരുടെ കനിവും കാത്ത് കിടക്കുകയാണ്. മരിച്ച് കഴിഞ്ഞാലും മൃഗത്തിന്റെ വില പോലും പ്രവാസിയോട് കാണിക്കാതെയാണ് വിമാന കമ്പനികൾ ഈ ക്രൂരതകാണിക്കുന്നത്.
റിപ്പോർട്ട് – അഫ്സൽ കായംകുളം.