24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ഹ​ത്രാ​സ് ദുരന്തം; മുഖ്യ പ്രതി കീഴടങ്ങി

ന്യൂ​ദ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ  മതചടങ്ങിനിടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 121 പേ​ർ  മ​ര​ണ​പ്പെട്ട  സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി.

ദൽ​ഹി​യി​ൽ കീ​ഴ​ട​ങ്ങി​യ ദേ​വ് പ്ര​കാ​ശ് മ​ധു​കാ​റി​നെ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജൂ​ലൈ ര​ണ്ടി​ന് ന​ട​ന്ന ദാരുണ സം​ഭ​വ​ത്തി​നു​ശേ​ഷം ഇദ്ദേഹം ഒളിവിലായിരുന്നു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി  ഒ​രു​ല​ക്ഷം രൂ​പ പോ​ലീ​സ് ഇനാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മുഖ്യ പ്രതി ദേ​വ് പ്ര​കാ​ശ് മ​ധു​കാ​ർ ഡ​ൽ​ഹി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ര​ണ്ട് വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ സ​മ്മേ​ള​ന​ത്തി​ന്‍റെ സം​ഘാ​ട​ക​രാ​യ  ആ​റു​പേ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 121 പേ​ർ മ​രി​ക്കാ​നി​ട​യാ​യ​ സംഭവത്തിൽ സം​ഘാ​ട​ക​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് പോ​ലീ​സ് ക ണ്ടെ​ത്തി​യിരുന്നു.

ചടങ്ങിന് നേ​തൃ​ത്വം ന​ൽ​കി​യ നാ​രാ​യ​ൺ സ​ക​ർ വി​ശ്വ​ഹ​രി ഭോ​ലെ ബാ​ബ ഇപ്പോഴും ഒ​ളി​വി​ലാ​ണെ​ന്നും അ​യാ​ളെ ക​ണ്ടെ​ത്താ​ൻ  ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം നടക്കുന്നുണ്ടെന്നും  ആ​ഗ്ര അ​ഡീ​ഷ​ന​ൽ ഡി​ജി​പി അ​നു​പം കു​ല​ശ്രേ​ഷ്ഠ പ​റ​ഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles