31.6 C
Saudi Arabia
Friday, August 22, 2025
spot_img

യൂറോ കപ്പ്; ഷൂ​ട്ടൗ​ട്ടി​ല്‍ പോർച്ചുകൽ പുറത്ത് ഫ്രാൻസ് സെമിയിൽ

ബെ​ർ​ലി​ൻ: യൂ​റോ​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫ്രാ​ന്‍​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ പുറത്തായി. ഷൂ​ട്ടൗ​ട്ടി​ല്‍ 5-3 നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ജ​യം.

ക​ളി​യു​ടെ തു​ട​ക്കം മു​ത​ൽ ഇ​രു ടീ​മും ആ​ക്ര​മി​ച്ചു മു​ന്നേ​റി​യെ​ങ്കി​ലും ഗോളൊന്നും സ്കോർ ചെയ്തില്ല. നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും  ഗോ​ൾ ഒന്നും നേ​ടാ​ൻ ഇ​രു ടീ​മു​ക​ൾ​ക്കും ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

20-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍​സിന്റെ തി​യോ ഹെ​ര്‍​ണാ​ണ്ട​സി​ന്‍റെ ഷോ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ ഗോ​ളി ഡി​യാ​ഗോ കോ​സ്റ്റ ത​ട്ടി​യ​ക​റ്റി. ശക്തമായ  അ​റ്റാ​ക്കു​ക​ളി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ലും ഫ്ര​നസിന്റെ ഗോ​ള്‍​മു​ഖ​ത്ത് ഇ​ര​ച്ചെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.

50-ാം മി​നി​റ്റി​ല്‍ എം​ബാ​പ്പെ​യു​ടെ ശക്തമായ ഷോ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ ഗോ​ളി കോ​സ്റ്റ പിടിച്ചെടുത്തു. അ​വ​സാ​ന​ സമയം വരെ  ഇ​രു​ടീ​മു​ക​ളും വി​ജ​യ​ഗോ​ളി​നാ​യി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചെ​ങ്കി​ലും ഗോൾ പിറന്നില്ല. തുടർന്ന്  മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു.

അ​ധി​ക​സ​മ​യ​ത്തും ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോ​ൾ പി​റ​ക്കാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി. ഷൂ​ട്ടൗ​ട്ടി​ൽ ഫ്രാ​ൻ​സി​ന്‍റെ അ​ഞ്ചു കി​ക്കു​ക​ളും ല​ക്ഷ്യ​ത്തി​ലെ​ത്തിയപ്പോൾ പോ​ർ​ച്ചു​ഗ​ൽ താ​രം ജോ​വ ഫെ​ലി​ക്സ് കി​ക്ക് പാ​ഴാ​ക്കി​.

ഫ്രാ​ൻ​സി​നാ​യി കൗ​ണ്ടെ, ഡെം​ബ​ലെ, തി​യോ ഹെ​ർ​ണാ​ണ്ട​സ്ഫ, ഫൊഫാ​ന, ബാ​ർ​കോ​ള,  എ​ന്നി​വ​ർ കി​ക്ക് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചു. പോ​ർ​ച്ചു​ഗ​ലി​നാ​യി റൊ​ണാ​ൾ​ഡോ, നു​നീ മെ​ൻ​ഡ​സ്, ബെ​ർ​ണാ​ഡോ, സി​ൽ​വ, എ​ന്നി​വ​രും ഗോൾ നേടി

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​വ​സാ​ന യൂ​റോ​ക​പ്പ് കൂടിയായിയി​രു​ന്നു ഇ​ത്. സെ​മി​യി​ൽ ഫ്രാൻസും സ്പെയിനും ​മൽസരിക്കും.

Related Articles

- Advertisement -spot_img

Latest Articles