തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച പഠനറിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ അല്ലാത്ത എല്ലാ വിവരങ്ങളും പുറത്തുവിടണമെന്നാണ് ഉത്തരവ്. ഹേമ കമ്മീഷനായിരുന്നു ഇത് സംബന്ധിച്ച പഠനം നടത്തിയിരുന്നത്.
മറ്റു തൊഴിൽ മേഖലകളിലെന്നപ്പോലെ, സിനിമ രംഗത്തും സ്ത്രീകൾ തൊഴിൽ പീഡനം അഭിമുഖീകരിക്കുന്നുണ്ടെന്ന പരാതിയെ തുടർന്നായിരുന്നു സർക്കാർ കമ്മീഷനെ നിയമിച്ചത്. സിനിമാ മേഖലയില്‍ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമഗ്രമായി പഠിക്കുകയും അവരില്‍നിന്ന് മൊഴി അടക്കം ശേഖരിച്ചുകൊനടുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കമ്മീഷൻ തയാറാക്കിയത്. നടി ശാരദ, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി ഉൾപ്പടെയുള്ളവര്‍ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു.
കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്യൂസിസി അടക്കമുള്ള വനിതാ സംഘടനകളും പലതവണ ആവശ്യപ്പെട്ടിരുന്നു. വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ഉള്ളതിനാല്‍ ഇത് പുറത്തുവിടാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു സാംസ്കാരിക വകുപ്പ്.
സ്വകാര്യതയുടെ കാരണത്താൽ വിവരാവകാശ അപേക്ഷകളില്‍പോലും ഈ റിപ്പോര്‍ട്ട് കൈമാറിയിരുന്നില്ല. ഇതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിവരാവകാശ കമ്മീഷണര്‍ക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് കമ്മീഷന്റെ നിര്‍ണായക ഉത്തരവ്