മക്ക: ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് വന്ന എറണാകുളം മൂവാറ്റുപുഴ മുളവൂർ എളത്തൂകുടിയിൽ സൈനബ കമറുദ്ദീൻ (56) ഹജ്ജുമ്മ മരണപ്പെട്ടു. ഇന്ന് മക്ക മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ വെച്ചായിരുന്നു മരണം. അസുഖം മൂലം കുറച്ചു ദിവസങ്ങളായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.