24 C
Saudi Arabia
Tuesday, March 24, 2026
spot_img

മലപ്പുറത്ത് പുഴയിൽ ചാടിയ ആളെ കണ്ടെത്താനായില്ല

മലപ്പുറം: മലപ്പുറം നൂറാടിപാലത്തില്‍ നിന്നും കടലുണ്ടിപ്പുഴയിലേക്ക് ചാടിയ യുവാവിനെ കാണാതായി. ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിന്‍ (27) ആണ് പുഴയില്‍ ചാടിയത്. ഇയാളുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും ബൈക്കും ചെരുപ്പും  പാലത്തിന് സമീപത്തുനിന്നും കിട്ടിയിട്ടുണ്ട്. മൊബൈൽ ഫോണിലേക്ക് ഭാര്യയുടെ കോള്‍ വന്നതും ആളെ തിരിച്ചറിയാന്‍ സഹായകമായി.

ഒരാള്‍ പാലത്തില്‍ നിന്നും പുഴയില്‍ ചാടുന്നതും ഒഴുക്കില്‍ പെട്ടുപോവുന്നതും സമീപവാസികളുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളില്‍ എത്തിയ  ഫയര്‍ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പുഴയില്‍ നല്ലതോതില്‍ വെള്ളവും ഒഴുക്കുമുണ്ട്. ഇന്നലെ രാത്രി വരെ തുടര്‍ന്ന തിരച്ചില്‍ ഇന്നും തുടരും.

പാലത്തിൽ നിന്നും ഇരുന്നൂറ് മീറ്റർ ദൂരെയാണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. പുഴക്ക് ഇരുവശങ്ങളിലും വള്ളിച്ചെടികളും കാടും മൂടിയതിനാൽ ഇവിടങ്ങളില്‍ കുടുങ്ങി കിടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles