20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

താമരശ്ശേരി ചുരത്തിൽ കാറിന് തീ പിടിച്ചു; ആളപായമില്ല, ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു

കൽപറ്റ: താമരേശരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ചുരത്തിലെ ഒമ്പതാം വളവിനും എട്ടാം വളവിനുമിടയിലായി വയനാട് ഭാഗത്തേക്ക് പോകുന്ന കാറിനാണ്  തീ പിടിച്ചത്. അപകടത്തിൽ ആളപായമൊന്നും ഇല്ലെന്നാണ് പ്രാഥമിക വിവരം.

കൽപറ്റയിൽ നിന്നും എത്തിയ ഫയർ ഫോഴ്സാണ് തീ അണച്ചത്. കാർ യാത്രികരെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ  ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് താമരശ്ശേരി ചുരത്തിൽ ഒരു മണിക്കൂറോളം പൂർണമായും ഗതാഗതം സ്തംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles