മ്യുണീക്ക്: ഫ്രാന്‍സിനെ പരാജയപ്പെടുത്തി സ്പെയ്ന്‍ യൂറോ കപ്പ് ഫൈനലിൽ. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഫ്രാൻസിനെ സ്പെയിൻ പരാജയപ്പെടുത്തിയത്. അഞ്ചാം തവണയാണിത് സ്പെയിൻ യൂറോ കപ്പ് ഫൈനലിലെത്തുന്നത്.
കളിയുടെ എട്ടാം മിനിറ്റില്‍ കോളോ മുവാനിയാണ് ഫ്രാന്‍സിന് വേണ്ടി ആദ്യ ഗോളടിച്ചത്. 21-ാം മിനിറ്റില്‍ ലാമിന് യമാലിലൂടെ സ്പെയ്നിൻ തിരിച്ചടിച്ചു. 25-ാം മിനിറ്റില്‍ ഡാനി ഓല്‍മോ നേടിയ ഗോൾ സ്പെയിനിന്നെ സെമിയിലെത്തിച്ചു.
യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററായി 16 കാരൻ ലാമിന് യമാൽ. ഇംഗ്ലണ്ട് – നെതര്‍ലന്‍ഡ്സ് മത്സര വിജയികളെ സ്പെയ്ന്‍ ഫൈനലില്‍ നേരിടും.