തിരുവന്തപുരം : ഐഎസ്ആര്‍ഒ ചാരക്കേസിൽ പുതുതായി ഒന്നും പുറത്ത് വന്നിട്ടില്ലെന്നും യാഥാർഥ്യം, സിബിഐ കുറ്റപത്രം മുഖേന ഇപ്പോള്‍ കോടതിയില്‍ പറഞ്ഞു എന്ന് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും നമ്പി നാരായണൻ പറഞ്ഞു. ഐ.എസ്.ആർ.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി.ബി.ഐ കുറ്റപത്രം പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സത്യം പുറത്തുവരുമെന്ന് അറിയാമായിരുന്നു. താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ അത് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ കുറ്റക്കാരനല്ലെന്ന് എനിക്ക് തെളിയിക്കണമായിരുന്നു. അതിന് 20 വര്‍ഷത്തോളമെടുത്തുവെന്നു മാത്രം. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല. അവർ തന്നോട് മാപ്പ് പറയണമെന്ന് പോലുമില്ല. അവർക്ക് കുറ്റബോധം ഉണ്ടായാൽ മതി. ചെയ്തത് തെറ്റാണെന്ന് അവർ തിരിച്ചറിഞ്ഞാൽ മതി അദ്ദേഹം കൂട്ടിച്ചേർത്തു.