തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശനപരീക്ഷയുടെ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് കീം ആദ്യ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.
എന്‍ജിനിയറിംഗ് വിഭാഗത്തിൽ ആലപ്പുഴ ജില്ലയിലെ പി. ദേവാനന്ദിനാണ് ഒന്നാം റാങ്ക്. ഹഫീസ് റഹ്മാന് (മലപ്പുറം), അലന് ജോണി അനില്‍ (പാലാ) എന്നിവരക്കാണ് തൊട്ടടുത്ത രണ്ട് റാങ്കുകൾ.
ആദ്യത്തെ 100 റാങ്കിൽ 87 ആൺകുട്ടികളും 13 പെൺകുട്ടികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്. സിബിഎസ്ഇയില് നിന്ന് 2,785 പേരും കേരള സിലബസില്‍ നിന്ന് 2,034 പേരുമാണ് റാങ്ക് പട്ടികയില്‍ ഇടംനേടിയത്. ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in ല്‍ ഫലങ്ങൾ ലഭ്യമാണ്. 38,853 പെൺകുട്ടികളും 40,190 ആൺകുട്ടികളും മൊത്തം 79,044 വിദ്യാർഥികളാണ് ആദ്യ കീം ഓൺലൈൻ പ്രവേശന പരീക്ഷയെഴുതിയത്. ഇതിൽ 58,340 പേർ (27,524 പെൺകുട്ടികളും 30,815 ആൺകുട്ടികളും) യോഗ്യത നേടി.
എറണാകുളം ജില്ലയിൽ നിന്നും 24 പേർ ആദ്യത്തെ നൂറു റാങ്കിൽ ഇടം നേടി തിരുവനന്തപുരവും (15) കോട്ടയവുമാണ് (11) തൊട്ടുപിന്നിൽ ലുള്ളത്. 6,568 പേർ എറണാകുളം ജില്ലയിൽ നിന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്