ജുബൈൽ: കൊല്ലം കരുനാഗപ്പള്ളി സ്വദേശി അബ്ദുൽ കലാം (55) നാട്ടിൽ നിര്യാതനായി. ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന അബ്ദുൽ കലാം കുടുംബ സമേതം ജുബൈലിലായിരുന്നു താമസിച്ചിരുന്നത്. ജുബൈലിൽ വിവിധ സ്ഥലങ്ങളിലായി അലീലി എന്ന പേരിൽ ഗ്രോസറി നടത്തിയിരുന്നു.
കുട്ടികളുടെ ഉപരിപഠനാർഥം കുടുംബത്തെ നാട്ടിലേക്ക് അയച്ചിരുന്ന കലാം ജുബൈലിൽ തന്നെ തുടരുകയായിരുന്നു. എൻജിനീയറിംഗ് വിദ്യാർഥിയായ മകൻ കുറച്ചു മാസം മുമ്പ് നാട്ടിൽ അപകടത്തിൽ മരണപ്പെട്ടിതിനെ തുടർന്നാണ് അബ്ദുൽ കലാം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
മാതാവ്: ഖദീജ, ഭാര്യ: ഷാമിന, മക്കൾ: ഖറം, ഖദീജ, ഖൈറ