ഹരാരെ: ട്വന്റി 20 ക്രിക്കറ്റ് സിംബാബ്വെക്കെതിരായ അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് മിന്നും ജയം. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന മത്സരത്തിൽ 42 റണ്‍സിനാണ് ഇന്ത്യ സിംബാബ്വെയെ തകർത്തത്. ഇതോടെ ഇന്ത്യ 4-1 പരന്പര സ്വന്തമാക്കി.
സ്കോർ: ഇന്ത്യ: 167/6, സിംബാബ്വെ: 125/10(18.3). ടോസ് നേടിയ സിംബാബ്വെ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. 58 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
സിംബാബ്വെക്ക് വേണ്ടി ബ്ലെസിംഗ് മുസറബാനി രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 18.3 ഓവറില്‍ 125ന് എല്ലാവരും പുറത്തായി. ഡിയോണ്‍ മിയേഴ്സ് (34), ഫറാസ് അക്രം (27), മരുണമി (27) എന്നിവര്‍ നന്നായി കളിച്ചു.
ഇന്ത്യക്കായി മുകേഷ് കുമാര്‍ നാലും ശിവം ദുബെ രണ്ടും വിക്കറ്റ് നേടി. രണ്ടു വിക്കറ്റും 26 റൺസും നേടിയ ശിവം ദുബെയാണ് ഇന്നത്തെ കളിയിലെ താരം. വാഷിംഗ്ടണ്‍ സുന്ദരയെ പരമ്പരയുടെ താരമായും തെരെഞ്ഞെടുത്തു