28.5 C
Saudi Arabia
Friday, August 22, 2025
spot_img

മലപ്പുറം പൊന്നാനിയിൽ എ​ച്ച്1 എ​ന്‍1 ബാ​ധി​ച്ച് ഒ​രു മരണം

മലപ്പുറം : മ​ല​പ്പു​റം പൊ​ന്നാ​നിയിൽ  എ​ച്ച്1 എ​ന്‍1 ബാ​ധി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. പൊ​ന്നാ​നി സ്വ​ദേ​ശി സൈ​ഫു​ന്നീ​സ​യാ​ണ് (47) മ​രി​ച്ച​ത്.

പൊ​ന്നാ​നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ​നിക്ക് യു​വ​തി ചി​കി​ത്സ തേ​ടി​യി​രു​ന്നു. പിന്നീട്  തൃ​ശൂ​ർ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ തേടുകയായിരുന്നു. അവിടെ വെച്ചാണ് യുവതി മരണപ്പെടുന്നത്. ക​ഴി​ഞ്ഞ​ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യുവതിക്ക് എ​ച്ച്1 എ​ന്‍1 ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

രോഗം റിപ്പോർട്ട് ചെയ്തതിനെ തു​ട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ​നി ബാ​ധി​ത​രെ പ്രത്യേകം ​നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഡോ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Related Articles

- Advertisement -spot_img

Latest Articles