മസ്‌കറ്റ്: ഒമാന്‍ തീരത്ത് അപകടത്തിൽ പെട്ടു മറിഞ്ഞ എണ്ണക്കപ്പലില്‍നിന്ന് കാണാതായ 16 പേരിൽ ഒൻപത് പേരെ രക്ഷപ്പെടുത്തി. ഒരാൾ മരണപ്പെട്ടു. എട്ട് ഇന്ത്യക്കാരേയും ഒരു ശ്രീലങ്കന്‍ പൗരനേയുമാണ് നാവികസേന രക്ഷപ്പെടുത്തിയയത്. കാണാതായ മറ്റുള്ളവര്‍ക്കുവേണ്ടി ഊർജിതമായ തെരച്ചില്‍ തുടരുകയാണ്. ഐ.എന്‍.എസ്. തേജ് നടത്തിയ തെരച്ചിലിലാണ് ഒൻപത് പേരെ രക്ഷിച്ചതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
അപകടത്തിൽ പ്പെട്ട 16 ജീവനക്കാരിൽ 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കന്‍ പൗരന്മാരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. കൊമോറോസ് പതാകവെച്ച പ്രെസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന എണ്ണക്കപ്പല്‍ തിങ്കളാഴ്ചയാണ് ഒമാനിൽ അപകടത്തില്‍പ്പെട്ടത്.