എന്താണ് ആഗോള സാങ്കേതിക തകരാർ? : സാങ്കേതിക സംവിധനങ്ങളിൽ ആഗോള തലത്തിൽ ഉണ്ടായ തടസ്സങ്ങങ്ങളാണിത്. എയർലൈനുകൾ, ബാങ്കുകൾ, ബിസിനസ്സുകൾ തുടങ്ങി അടിയന്തര സേവനങ്ങളെപ്പോലും ബാധിച്ചു.
എന്താണ് ഇതിനു പിന്നിൽ? സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്ക് നൽകിയ വിവര പ്രകാരം മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിൽ ഉണ്ടായ തകരാർ ആണിത്.
പ്രശ്‌നം പരിഹരിച്ചോ ? അടിസ്ഥാന കാരണം പരിഹരിച്ചു, എന്നാൽ ചില സേവനങ്ങളെ ഇപ്പോഴും തകരാറുകൾ ബാധിക്കുന്നുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
ഏതെല്ലാം സേവനങ്ങളെ ബാധിച്ചു: യുഎസിലെ പല സംസ്ഥാനങ്ങളിലായി 911 സേവനങ്ങൾ മുടങ്ങി. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ എയർലൈൻസ് എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് എയർലൈനുകൾ വിമാനങ്ങൾ നിലത്തിറക്കി, യൂറോപ്പിലെയും ഏഷ്യയിലെയും എയർലൈനുകളും തടസ്സപ്പെട്ടു. ഇസ്രായേൽ, ജർമ്മനി, യുകെ എന്നിവിടങ്ങളിലെ ആരോഗ്യ സേവനങ്ങളെയും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിലെ ബാങ്കുകളെയും ബാധിച്ചു.