31.8 C
Saudi Arabia
Monday, July 7, 2025
spot_img

ആവണി 2024 സംഘാടകസമിതി രൂപീകരിച്ചു

റിയാദ്: കേളി കലാ സാംസ്കാരിക വേദി  മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ആവണി 2024’  വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.

മലാസ് ഏരിയ കമ്മറ്റി ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഏരിയ പ്രസിഡന്റ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു.  കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ യോഗം ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളിൽ വിജയകരമായി പൂർത്തിയാക്കിയ ആവണി, മികച്ച രീതിയിൽ മൂന്നാം സീസണും സംഘടിപ്പിക്കാൻ സംഘാടകസമിതിക്ക് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ നൗഫൽ ഉള്ളാട്ട്ചാലി സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. കേളി ജോയിന്റ് സെക്രട്ടറിയും മലാസ് ഏരിയ രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി ജവാദ്, കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

ചെയർമാൻ അഷറഫ് പൊന്നാനി, വൈസ് ചെയർമാന്മാരായി അമർ പൂളക്കൽ, രാഗേഷ്, കൺവീനർ മുരളി കൃഷ്ണൻ, ജോയിന്റ് കൺവീനർമാരായി അബ്ദുൽ വദൂദ്, ഷാനവാസ്,  സാമ്പത്തിക കമ്മിറ്റി കൺവീനർ നൗഫൽ ഷാ, ഭക്ഷണ കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫൈസൽ കൊണ്ടോട്ടി എന്നിവരണ്ടങ്ങുന്ന 101 അംഗ സംഘാടകസമിതിക്ക് യോഗം അംഗീകാരം നൽകി. മലാസ് ഏരിയ വൈസ് പ്രസിഡന്റ് സമീർ അബ്ദുൽ അസീസ് സ്വാഗതവും
സംഘാടകസമിതി കൺവീനർ മുരളീകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles