ആലപ്പുഴ: രാഷ്ട്രീയത്തിലും പ്രതിപക്ഷ ബഹുമാനം വേണമെന്ന് ജി. സുധാകരൻ. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതാണ് പാർട്ടി സ്നേഹമെന്ന് ധരിച്ചവരുണ്ട്. ഏതോ സ്ത്രീയുടെ പേരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒത്തിരി പഴികേട്ടു. താന്‍ ഒരു വാക്കും ഉമ്മന്‍ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്നും മുൻ മന്ത്രിയും സി പി എം നേതാവുമായ ജി സുധാകരൻ പറഞ്ഞു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ ചാണ്ടിക്കെതിരെ എന്തെല്ലാം വാർത്തകളാണ് പലരും എഴുതിപിടിപ്പിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകനും മൗലികാവകാശം ഉണ്ടെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ജി. സുധാകരന് വ്യക്തമാക്കി.