28.5 C
Saudi Arabia
Wednesday, February 11, 2026
spot_img

കേന്ദ്ര ബജറ്റ്; കേരളത്തെ അവഗണിച്ചതിൽ മുഖ്യമന്ത്രിയുടെ പ്രതിഷേധം

തി​രു​വ​ന​ന്ത​പു​രം: കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി. കേ​ര​ളം നി​ര​ന്ത​രം ആവശ്യപ്പെട്ട  സു​പ്ര​ധാ​ന വിഷയ​ങ്ങ​ൾ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉൾപ്പെടുത്താൻ ത​യാ​റാ​കാ​ത്ത​ത് കേരള ജ​ന​തയോടുള്ള ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ങ്ങ​ളോട്  വി​വേ​ച​ന​പ​ര​മാ​യ സ​മീ​പ​നം സ്വീകരിക്കുന്ന  ബ​ജ​റ്റാ​ണി​തെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ദീ​ര്‍​ഘ​കാ​ലമായി  കേരളം ആ​വ​ശ്യ​പ്പെട്ടുകൊണ്ടിരിക്കുന്ന എ​യിം​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ ബജറ്റിൽ പ​രി​ഗ​ണി​ച്ചിട്ടില്ല. ടൂ​റി​സം മേ​ഖ​ല​യി​ലും പ്ര​കൃ​തി ദു​ര​ന്ത നി​വാ​ര​ണ കാ​ര്യ​ങ്ങ​ളി​ലും കേ​ര​ള​ത്തെ അവഗണിച്ചു. നി​രാ​ശാ​ജ​ന​ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ് ഈ ​അ​വ​ഗ​ണയെന്ന് മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

മൂന്നാം മോദി സ​ര്‍​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​നി​ല്‍​പ്പി​ന് അത്യാവശ്യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മാത്രമാണ് ബ​ജ​റ്റി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളെ പറ്റി വി​ശ​ദ​മാ​യി പഠിച്ച ശേഷം  സംസ്ഥാനത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ വീണ്ടും ഉന്നയിക്കാൻ ​ യോ​ജി​ച്ച ശ്ര​മം ന​ട​ത്തേണ്ടതുണ്ടെന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള എ​ട്ട് ല​ക്ഷ്യ​ങ്ങ​ളിൽ കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ബ​ഹു​ഭൂ​രി​പ​ക്ഷം സം​സ്ഥാ​ന​ങ്ങ​ളെ​യും അ​വ​ഗ​ണി​ച്ചിക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി കുറ്റപ്പെടുത്തി.

മറ്റൊരു സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നോട് സംസ്ഥാനത്തിന്  എ​തി​ര്‍​പ്പില്ല. പക്ഷേ കേ​ര​ള​ത്തോടുള്ള  അ​വ​ഗ​ണന ​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. കേ​ര​ളം പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണത്തിന് തടസ്സം നിൽക്കുന്ന സ​മീ​പ​ന​മാ​ണ് കേന്ദ്ര ബജറ്റിലൂടെ പുറത്ത് വന്നതെന്നും  മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

- Advertisement -spot_img

Latest Articles