31.5 C
Saudi Arabia
Thursday, August 21, 2025
spot_img

പുതിയ ഓഫറുകളുമായി സലാം എയർ; പ്രവാസികൾക്ക് ആശ്വാസം

മസ്‌കത്ത്: ഗൾഫ് പ്രവാസികള്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍. സീസൺ സമയങ്ങളിൽ നാട്ടിലെത്താന്‍ ഉയര്‍ന്ന വിമാന നിരക്ക് നല്‍കിയുന്ന പ്രവാസികള്‍ക്ക്  ആശ്വാസമാകുന്നതാണ് ഓഫര്‍ നിരക്കുകള്‍. ഒമാൻ എയർവൈസിന്റെ ബജറ്റ് സർവീസാണ് സലാം എയർ.

19 ഒമാനി റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍  പ്രഖ്യാപിച്ചത്. ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളിൽ ഓഫർ ലഭ്യമാണ്. സലാല, മസ്‌കത്ത് സെക്ടറുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍വീസുകളില്‍ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്.  കേരളത്തിലെ കോഴിക്കോട്ടേക്കും ഇന്ത്യയിലെ മറ്റു സെക്ടറുകളായ ഡല്‍ഹി, ജയ്പൂര്‍ ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാലാണ് നിരക്ക്.

മസ്‌കത്തില്‍ നിന്ന് ഫുജൈറ, സലാല, ദുബായ്, ദുകം, ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍, സിയാല്‍കോട്ട്, പെഷവാര്‍, ഇസ്ലാമാബാദ്, ശിറാസ് സെക്ടറുകളിലേക്ക് 19 റിയാലിന് ടിക്കറ്റ് ലഭിക്കും. ഈ മാസം 31ന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഓഫർ ലഭ്യമായിരിക്കും. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടയിൽ ഓഫർ  നിരക്കില് യാത്ര ചെയ്യാവുന്നതാണ്. ഓഫർ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ്  അനുവദിക്കും അധിക ബാഗേജിന് കൂടുതല്‍ തുക നല്‍കേണ്ടി വരും.

Related Articles

- Advertisement -spot_img

Latest Articles