ന്യൂദൽഹി : സീസൺ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയർത്തി വിമാനക്കമ്പനികൾ പ്രവാസികളെ ചൂഷണം ചെയ്യുന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ച് ഷാഫി പറമ്പിൽ എം.പി. പ്രവാസികൾ നാട് കടത്തപ്പെട്ടവരല്ലെന്നും ജീവിക്കാനും കുടംബം നോക്കാനും നാടിന് താങ്ങാവാനുമായി വിദേശത്ത് കഷ്ടപ്പെടുന്നവരാണ്. 5000 മുതൽ 6000 വരെയായിരുന്ന വിമാന ടിക്കറ്റ് അവധിക്കാലത്ത് 50,000 മുതൽ 60,000 രൂപ വരെയാകും.
എക്ണോമിക് ക്ലാസിലേക്ക് മാറുമ്പോൾ 85,000 രൂപയുമാകും. ഒരു നാലംഗ കുടുംബത്തിന് ഈ നിരക്ക് എങ്ങനെയാണ് താങ്ങാനാവുക? അവരെങ്ങനെയാണ് തിരിച്ചുവരിക? മാതാപിതാക്കൾ മരിച്ചാൽ ശവസംസ്കാരത്തിന് പങ്കെടുക്കാൻ പോലും പ്രവാസികൾക്ക് വരാൻ കഴിയാത്ത അവസ്ഥയാണ്. പ്രവാസികൾ അനാഥരല്ല, ഇത് ചോദ്യം ചെയ്യണമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.