35 C
Saudi Arabia
Friday, October 10, 2025
spot_img

സതീശൻ/സുധാകരൻ; കോൺഗ്രസ്സിൽ ഗ്രൂപ് പോര് മൂർച്ഛിക്കുന്നു

കൊച്ചി: ഇടക്കാലത്ത് നിർജീവമായിരുന്ന ഗ്രൂപ് പോര് കോൺഗ്രസ്സിൽ വീണ്ടും സജീവമാകുന്നു. എ ഐ ഗ്രൂപ് പോരിൽ നിന്നും പാർട്ടിയെ രക്ഷപ്പെടുത്തി ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയായിരുന്നു ഹൈക്കമാന്റ് സുധാകരന് പ്രസിഡൻറ് സ്ഥാനവും സതീശന് പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വവും നൽകിയത്. അണികൾ വളരെ ആവേശത്തോടെ നാട് മുഴുവനും ഫ്ലെക്സ് വെച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ മധുവിധു തീരും മുമ്പെ രണ്ട് പേരും കൊമ്പുകോർത്തു പാരമ്പര്യം കാക്കുകയായിരുന്നു.

ഇന്ദിരാഭവനിൽ നടന്ന പത്ര സമ്മേളനത്തിൽ എത്താൻ വൈകിയ സതീശനോടു പ്രസിഡൻറ് പ്രകടിപ്പിച്ച സ്നേഹം എല്ലാവരും കേൾക്കുകയും ചെയ്തു. അതിനെ ന്യായീകരിച്ചും പത്രക്കാരെ വിമർശിച്ചും സതീശൻ നടത്തിയ സംസാരങ്ങൾ അതിനെക്കാളും വഷളായി. പിന്നീടങ്ങോട്ട് ഒളിഞ്ഞും തെളിഞ്ഞുമുള്ള സ്നേഹപ്രകടനങ്ങൾ തന്നെയായിരുന്നു. വയനാട്ടിൽ നടന്ന എക്സികുറ്റീവ് മീറ്റിങ്ങോടെ എല്ലാം മറനീക്കി പുറത്ത് വരികയായിരുന്നു.

കേരളം പിടിച്ചടക്കാൻ പ്ലാൻ ചെയ്ത മിഷൻ 2025 നേതൃ ഐക്യത്തിനുവേണ്ടിയുള്ള മിഷൻ ആക്കി മാറ്റേണ്ട ഗതികേടിലാണ് ഇപ്പോൾ കോൺഗ്രസ്സ്. തിരുവനന്തപുരത്തു  നടന്ന മിഷൻ 2025 യോഗത്തിൽ നിന്ന് വിഡി സതീശൻ വിട്ടുനിന്നതാണ്  വിവാദങ്ങൾക്ക് മൂർച്ച കൂട്ടിയത്. വയനാട് ലീഡേഴ്‌സ് മീറ്റിലെ തീരുമാനം റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന സതീശൻ തന്നെ തിരുവന്തപുരം മീറ്റിങ്ങിൽ പങ്കെടുത്തില്ല. കെപിസിസി ഭാരവാഹി യോഗത്തിൽ ഉയർന്ന വിമർശനത്തിൽ കടുത്ത അതൃപ്തിയിലാണ് വിഡി സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല നേതാക്കൾക്ക് നൽകിയതിൽ കെപിസിസി ഭാരവാഹികൾ വിമർശനം ഉന്നയിച്ചിരുന്നു. സ്വന്തം  പാർട്ടിയിൽ നിന്നുള്ള വിമർശനം ഏറ്റെടുക്കാൻ കഴിയാത്ത നേതാക്കൾക്ക് എങ്ങിനെ നാടിനെ നയിക്കാൻ കഴിയുമെന്ന ചോദ്യം അണികളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ടുണ്ട്.

പാർട്ടി തകർന്ന് തുന്നം പാറിയ സമയത്ത് ഒരാൾ രാജ്യം മുഴുവൻ നടന്നു ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു കഴിഞ്ഞ തെരെഞ്ഞെടുപ്പ് വിജയം. ഇടത് ഭരണം മടുത്ത  ജനങ്ങളുടെ  പ്രതിഷേധവും അതിനു ആക്കം കൂട്ടിയിട്ടുണ്ട്. അല്ലാതെ ഇമ്മാതിരി ഗ്രൂപ് കളിയുമായി നടക്കുന്ന നേതാക്കൾക്കുള്ള പിന്തുണയല്ല തെരെഞ്ഞെടുപ്പിൽ ജനം നൽകിയത്.  കോൺഗ്രസിൽ പ്രതീക്ഷയുമായി ജനം അടുക്കുമ്പോഴെല്ലാം ഗ്രൂപ് പ്രവർത്തനം നടത്തുന്ന തിരക്കിലായിരിക്കും കോൺഗ്രസ്സ്  നേതാക്കൾ

Related Articles

- Advertisement -spot_img

Latest Articles