ഹായിൽ : താൽക്കാലികമായി പ്രവാസ ജീവിതത്തോട് യാത്ര പറയുന്ന നവോദയ സാംസ്കാരിക വേദിയുടെ വനിതാ വേദി കൺവീനറും സെൻട്രൽ കമ്മറ്റി അംഗവുമായിരുന്ന സിസ്റ്റർ ബിൻസി സാമുവലിന് നവോദയയുടെ നേത്രത്വത്തിൽ യാത്രയയപ്പ് നൽകി.
ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവും ഇരുപത്തിരണ്ട് വർഷക്കാലം ആരോഗ്യ രംഗത്തെ നിസ്വാർത്ഥ സേവനത്തിന് ശേഷമാണ് സിസ്റ്റർ നാട്ടിലേക്ക് മടങ്ങുന്നുത്.
ഹായിൽ നവോദയ എന്ന കലാ സാംസ്ക്കാരിക സംഘടനയിലൂടെ പ്രവാസ സമൂഹത്തിനിടയിലും തൻ്റെ ആതുരസേവന ജീവിതത്തിനിടയിലും പാവപ്പെട്ട പ്രവാസികളുടെ നിരവധി പ്രതിസന്ധി ഘട്ടങ്ങൾക്ക് സ്വാന്തനമേകിയ ജീവിതത്തിന് ഉടമ ആയിരുന്നു എന്ന് യാത്രയയപ്പ് സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ സംസാരിച്ചു.
നവോദയ വൈസ്പ്രസിഡണ്ട് രാജേഷ് തലശ്ശേരിയുടെ അദ്ധ്വക്ഷത വഹിച്ചു. ഹായിലിലെ ജീവകാരുണ്യ പ്രവൃത്തകൻ ചാൻസ അബ്ദുറഹ്മാൻ നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജസീൽകുന്നക്കാവ്, സോമരാജ് ഏലംകുളം, മുസ്തഫ മുക്കം, ഫൈസൽ കാവുംപടി, മൻസൂർ ചെറുവഞ്ചേരി, അരുൺകുമാർ, ഗഫാർ യൂനിറ്റ് സെക്രട്ടറി സന്തോഷ് കുമാർ, സിറ്റി യൂനിറ്റ് പ്രസിഡണ്ട് മൊയ്‌നു വല്ലപ്പുഴ, സിറ്റി ഏരിയ കമ്മറ്റി അംഗം സത്താർ പുന്നാട്, സിസ്റ്റർ സ്മിത എന്നിവർ ആശംസ പ്രാഭാഷണം നടത്തി. പരിപാടിയിൽ നവോദയ കേന്ദ്ര കമ്മറ്റിയുടെ ഉപഹാരം രക്ഷാധികാരി സുനിൽ മാട്ടൂൽ ബിൻസി സാമുവലിന് നൽകി. പ്രശാന്ത് കുത്തുപറമ്പ് സ്വാഗതവും സെക്രട്ടറി ഹർഷാദ് കോഴിക്കോട് നന്ദി പറഞ്ഞു.
റിപ്പോർട്ട് – അഫ്സൽ കായംകുളം.