കോഴിക്കോട്: കോഴിക്കോട് നാല് വയസ്സുകാരന് അമിബീക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാലുവയസുകാരൻ കോഴിക്കോട് ഒരു സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ സ്വകാര്യാശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ രോഗം സ്ഥീരികരിച്ചിരുന്നു. പോണ്ടിച്ചേരിയിൽ നടത്തിയ വിദഗ്ദ്ധ പരിശോധനാഫലമാണ് ഇപ്പോൾ വന്നത്.
കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയായ നാലു വയസ്സുകാരൻ ബന്ധുകൾക്കൊപ്പം രണ്ട് കുളങ്ങളിൽ കുളിച്ചിരുന്നതായാണ് വിവരം.