[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]
റിയാദ്: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഗൾഫിൽ നിന്നും പ്രഥമ സഹായം. റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖുദ്സ് ഉംറ സർവീസാണ് അഞ്ചു ലക്ഷം രൂപ കൈമാറിയത്.
രക്ഷാപ്രവർത്തങ്ങൾ നടത്തുന്നവർക്ക് ആവശ്യമായ ഉപകരണങ്ങളും പ്രാഥമിക ചികിൽസക്ക് ആവശ്യമായ മരുന്നുകളും വാങ്ങിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് കൈമാറിയത്. വയനാട് എസ് വൈ എസ് സാന്ത്വനം സെന്റർ മുഖേനെയാണ് പ്രവർത്തങ്ങൾ ഏകീകരിക്കുന്നത്. തുടർന്നുള്ള പ്രവര്ത്തനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും കൊടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു