20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ജീവന്റെ തുടിപ്പ് കണ്ടെത്താനായില്ല; ഇന്നത്തെ തെരെച്ചിൽ അവസ്സാനിപ്പിച്ചു

മേപ്പാടി : റ​ഡാ​ര്‍ സി​ഗ്ന​ല്‍ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ജീ​വ​ന്‍റെ തു​ടി​പ്പ്  സംശയിച്ചു സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ചു. മു​ണ്ട​ക്കൈ​യി​ല്‍ മൂ​ന്നു​പേ​രെ കാ​ണാ​താ​യ വീ​ടി​ന് സ​മീ​പമാണ്  ജീ​വ​ന്‍റെ തു​ടി​പ്പ് സം​ശ​യി​ക്കു​ന്ന റ​ഡാ​ര്‍ സി​ഗ്‌​ന​ല്‍ ല​ഭി​ച്ചിരുന്നത്. ഇവിടുത്തെ  ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നമാണ് രാ​ത്രി​യി​ലേ​ക്ക് നീ​ണ്ട​ത്.

നീണ്ട തെരെച്ചിലിനോടുവിൽ ഒ​ന്നും​ ക​ണ്ടെ​ത്താ​നാ​കാ​തെ വന്ന​തോ​ടെയാണ്  വെ​ള്ളി​യാ​ഴ്ച​യി​ലെ തെ​ര​ച്ചി​ല്‍ അ​വ​സാ​നി​പ്പി​ച്ചത്. സി​ഗ്ന​ല്‍ മ​നു​ഷ്യ ശ​രീ​ര​ത്തി​ല്‍ നി​ന്നാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞിരുന്നു. എ​ങ്കി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​യി​രു​ന്നു.

തെ​ർ​മ​ൽ ഇ​മേ​ജ് റ​ഡാ​ർ (ഹ്യൂ​മ​ൻ റെ​സ്‌​ക്യൂ റ​ഡാ​ർ) ഉ​പ​യോ​ഗി​ച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്. പ​രി​ശോ​ധ​ന​യി​ൽ മ​ണ്ണി​ന​ടി​യി​ൽ നി​ന്നും തു​ട​ര്‍​ച്ച​യാ​യ ശ്വാ​സ​ത്തി​ന്‍റെ സി​ഗ്ന​ല്‍ ല​ഭി​ക്കുകയായിരുന്നു. മൂ​ന്ന് മീ​റ്റ​ര്‍ താ​ഴ്ച​യി​ല്‍ നി​ന്നാ​ണ് സി​ഗ്ന​ല്‍ ല​ഭി​ച്ചിരുന്നത്

സ്ഥലത്തെ മ​ണ്ണു​മാ​റ്റി സൂക്ഷ്മതയോടെ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാണ് ഇ​ന്ന​ത്തെ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പിച്ചത്.

Related Articles

- Advertisement -spot_img

Latest Articles