കല്പറ്റ : വയനാടിൽ ഇന്നു മുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കും. വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നു മുതൽ തുറക്കും. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കുമെന്നും കളക്ടർ അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ വിലങ്ങാട് സെന്റ് ജോർജ് എച്ച്എസ്എസ്, പൂവാംവയൽ എൽപി സ്കൂൾ, വെള്ളിയോട് എച്ച്എസ്എസ്, കുമ്പളച്ചോല യുപി സ്കൂൾ, കുറുവന്തേരി യുപി സ്കൂൾ, എന്നിവയും താമരശേരി താലൂക്കിൽ സെന്റ് ജോസഫ് യുപി സ്കൂൾ മൈലെല്ലാംപാറ കൊയിലാണ്ടി താലൂക്കിൽ കൊല്ലത്തെ ഗുരുദേവ കോളജിനുമാണ് അവധി.