39.8 C
Saudi Arabia
Friday, August 22, 2025
spot_img

വയനാട് ദുരന്തം: ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ഫണ്ട്‌ ശേഖരണം ഉദ്ഘാടനം ചെയ്തു

ജിദ്ദ: ഉരുൾ പൊട്ടലിനെ തുടർന്ന് വഴിയാധാരമായവർക്ക് സാന്ത്വനം നൽകുക എന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആഹ്വാനത്തെ തുടർന്ന് സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി വയനാട് ഫണ്ട്‌ ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഷറഫിയ്യയിൽ വെച്ച് നടന്ന മുസ്‌ലിം ലീഗ് നേതാക്കളുടെ അനുസ്മരണ പരിപാടിയിൽ വെച്ച്  സമസ്ത ഇസ്‌ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ട് ഫണ്ട്‌ സമാഹാരണത്തിന്റ ഉദ്ഘാടനം നടന്നു. പരിപാടിയിൽ മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ്‌ ഇസ്മായിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, എം. ഐ തങ്ങൾ എന്നിവരുടെ അനുസ്മരണവും ഭാഷ സമരദിനനുസ്മരണവും കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയങ്കോട് നിർവഹിച്ചു. തുടർന്ന് നടന്ന പ്രാർത്ഥന സദസ്സിന് സയ്യിദ് ഉബൈദുല്ല തങ്ങൾ നേതൃത്വം നൽകി. കെഎംസിസി സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം, അബൂബക്കർ ദാരിമി ആലമ്പാടി, റസാഖ്‌ അണക്കായി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എൻ. എം അനസ് ഖിറാഅത് നിർവഹിച്ചു. ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും അഷ്‌റഫ്‌ മുല്ലപ്പള്ളി നന്ദിയും പറഞ്ഞു.

 ഓഗസ്റ്റ് 1മുതൽ 15 വരെ നടക്കുന്ന വയനാട് ഫണ്ട്‌ സമാഹരണ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

Related Articles

- Advertisement -spot_img

Latest Articles