താനൂര്‍ : മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി (72) അന്തരിച്ചു. താനൂരിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം.
ഉമ്മന്‍ ചാണ്ടി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയായിരുന്നു. താനൂര്‍ , തിരൂരങ്ങാടി, മണ്ഡലങ്ങളില്‍ നിന്നായി മൂന്നു തവണ നിയമസഭയിലെത്തിയിരുന്നു. ഖബറടക്കം താനൂര്‍ വടക്കേ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
പ്രതിസന്ധികളിലെല്ലാം പാര്‍ട്ടി കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു കുട്ടി അഹമ്മദ് കുട്ടിയെന്നും കഴിഞ്ഞ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.