ന്യൂദല്‍ഹി : ബംഗ്ലാദേശ് ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി ഷെയ്ഖ് ഹസീന. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങൾ ദേശീയമാധ്യമങ്ങള്ളാണ് പുറത്തുവിട്ടത്.
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ധാക്കയിലെ വസതിയില്‍ നിന്ന് പലായനം ചെയ്യുന്നതിന് മുമ്പ് പ്രക്ഷോഭകരെ അഭിസംബോധനം ചെയ്യാൻ തെയ്യാറാക്കിയതിയിരുന്നു കുറിപ്പ്. ഷെയ്ഖ് ഹസീനയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ മാധ്യമങ്ങൾക്ക് നൽകിയത്. പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാൻ തയ്യാറാക്കിയ പ്രസംഗം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നടത്താനായില്ല. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവര്‍ അഭിസംബോധന ചെയ്യാതെ ബംഗ്ലാദേശ് വിടുയായിരുന്നു.
രാജ്യത്ത് ഭരണമാറ്റമുണ്ടാകാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ പ്രശ്നങ്ങൾ. ബംഗ്ലാദേശില്‍ മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് താന്‍ രാജിവെച്ചത്. വിദ്യാര്‍ഥികളുടെ മൃതദേഹത്തിന്‍ ന്മേല്‍ ചവിട്ടി അധികാരത്തിലേറാനാണ് അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ അത് ഞാന്‍ അനുവദിച്ചില്ല ഞാൻ പ്രധാനമന്ത്രിപദം രാജിവെക്കുകയും ചെയ്തു.