24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

പാരീസ് ഒളിമ്പിക്സിന് കൊടിയിറങ്ങി; ഇന്ത്യൻ പതാകയേന്തി ശ്രീജേഷും മനുവും

പാ​രീ​സ്: പാരീസ് ഒളിമ്പിക്സിന് കൊടിയിറങ്ങി. അടുത്ത ഒളിമ്പിക്സ്  അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സി​ൽ നടക്കും. നാലു വർഷങ്ങൾക്ക് ശേഷമാകും അടുത്ത ഒളിമ്പിസ്. ജൂ​ലൈ 24ന് ​തുടങ്ങി ഇ​ന്നു പു​ല​ർ​ച്ച​വ​രെ നീ​ണ്ട നിന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് 33-ാം ഒളിമ്പിക്സ് സമാപിച്ചത്. പാ​രീ​സ് ഉൾപ്പടെ 16 ഫ്ര​ഞ്ച് ന​ഗ​ര​ങ്ങ​ളായിരുന്നു  ഒ​ളി​ന്പി​ക്സി​നു വേ​ദി​യാ​യത്. 32 കാ​യി​കയി​ന​ങ്ങ​ളി​ലാ​യി 329 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

റെ​ഫ്യൂ​ജി ഒ​ളി​ന്പി​ക് ടീ​മ​ട​ക്കം 206 വ്യ​ത്യ​സ്ത പ​താ​ക​ക്ക് കീ​ഴി​ലു​ള്ള​വ​ർ പാ​രീ​സ് ഒ​ളി​ന്പി​ക്സി​നെ​ത്തി. 33-ാം ഒളിമ്പിക്സിൽ 10,714 താ​ര​ങ്ങ​ൾ മെ​ഡ​ലി​നാ​യി പോ​രാ​ടി​.
ഒ​രു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി ആ​റു മെ​ഡ​ലാ​ണ് ഇ​ന്ത്യ​യു​ടെ നേട്ടം. 40 സ്വ​ർ​ണം, 44 വെ​ള്ളി, 42 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 126 മെ​ഡ​ലുകൾ നേടിയ  അ​മേ​രി​ക്കക്കാണ് ഓ​വ​റോ​ൾ ചാമ്പ്യൻപട്ടം . 40 സ്വ​ർ​ണം, 27 വെ​ള്ളി, 24 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 91 മെ​ഡ​ലു​കളുടെ നേട്ടവുമായി ചൈ​ന ര​ണ്ടാം സ്ഥാനവും നേടി.

പി.​ആ​ർ.​ശ്രീ​ജേ​ഷും മ​നു ഭാ​സ്ക്ക​റുമായിരുന്നു സ​മാ​പ​ന മാ​ർ​ച്ച് പാ​സ്റ്റി​ൽ  ഇ​ന്ത്യ​ൻ പ​താ​ക വ​ഹി​ച്ചത്. 34 മത്  ഒ​ളി​ന്പി​ക്സി​നു ആതിഥേയത്വം ​വഹിക്കുന്ന ലോ​സ് ആ​ഞ്ച​ല​സ്  മേ​യ​ർ ക​ര​ൻ ബാ​സ്, പാ​രീ​സ് മേ​യ​ർ ആ​നിഡാ​ൽ​ഗോ​യി​ൽ​നി​ന്ന് ഒ​ളി​ന്പി​ക് പ​താ​ക ഏ​റ്റു​വാ​ങ്ങി. 2028ൽ അമേരിക്ക അ​ടു​ത്ത ഒ​ളിം​ന്പി​ക്സി​നു വേ​ദി​യാകും. യു​എ​സി​ന്‍റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ടാ​ണ് ഒ​ളി​ന്പി​ക്സ് സ​മാ​പ​ന​ച്ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ച​ത്.

Related Articles

- Advertisement -spot_img

Latest Articles