28.8 C
Saudi Arabia
Monday, July 7, 2025
spot_img

നാഷനൽ ഹെറാൾഡ്; രാഹുൽ ഗാന്ധിയെ വിടാതെ ഇ ഡി

ന്യൂദൽഹി: നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട് നേരത്തെ 72 മണിക്കൂറോളം രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു.  അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 751 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

2022 ജൂണിൽ നാല് തവണയായി ഏകദേശം72 മണിക്കൂറോളം ഇ.ഡി ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ  2022 ജൂലൈയിൽ മൂന്നു ദിവസങ്ങളിലായി 11 മണിക്കൂറോളമാണ് സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. കേസന്വേഷണം പൂർത്തിയക്കേണ്ടതിനാൽ   ഒരു തവണ കൂടി രാഹുലിനെ ചോദ്യം ചെയ്യേണ്ടി വരുമെന്ന് ഇ.ഡി അധികൃതർ ആലോചിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

- Advertisement -spot_img

Latest Articles