28.5 C
Saudi Arabia
Friday, August 22, 2025
spot_img

സ്വതന്ത്ര്യദിനം; ലേഖന മത്സരം സംഘടിപ്പിക്കുന്നു.

ദമ്മാം: നമ്മുടെ മാതൃരാജ്യമായ ഇന്ത്യയുടെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൗദി അൽഖോബാർ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എഡ്യൂകൈറ്റ്സ് ന് കീഴിൽ   കീഴിൽ വിദ്യാർത്ഥികൾക്കായി ‘ഇന്ത്യയുടെ ആത്മാവ് / Soul of India’ എന്ന വിഷയത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു.

ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ദേശീയതയും പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടാനുതകുന്ന വിവിധയിനം പരിപാടികളാണ് ഈ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എഡ്യൂകൈറ്റ്സ് ആസൂത്രണം ചെയ്തിട്ടുള്ളത്.

സ്വന്തമായി എഴുതിയ / ടൈപ്പ് ചെയ്ത ലേഖനത്തിന്റെ ക്ലിയർ കോപ്പി പിഡിഎഫ് ഫോർമാറ്റിൽ താഴെയുള്ള വാട്സാപ്പ് നമ്പറിലേക്കോ ഇമെയ്‌ലിലേക്കോ 2024 ആഗസ്ത് 31 ന് മുമ്പ് സമർപ്പിക്കേണ്ടതാണ്.

ഏറ്റവും മികച്ച മൂന്ന് രചനകൾക്ക് പ്രത്യേക സമ്മാനവും അനുമോദനപത്രവും മറ്റുള്ള എല്ലാവർക്കും പാർട്ടിസിപ്പന്റ്സ് സർട്ടിഫിക്കറ്റും നൽകപ്പെടും.

ശ്രദ്ദിക്കേണ്ടവ :
01. നാല് പേജിൽ കുറയാനോ പത്ത് പേജിൽ കവിയാനോ പാടില്ല.
02. സ്വന്തമായ മൗലികമായ രചനയായിരിക്കണം.
03. ഇമെയിൽ & വാട്സാപ്പ് നമ്പർ രേഖപ്പെടുത്തിയിരിക്കണം
04. ലേഖനം മലയാളം / ഇംഗ്ലീഷ് ഭാഷയിലായിരിക്കണം
05. എഴുത്താണെങ്കിൽ മുഴുവൻ പേജും ഒരു പിഡിഎഫ് ഫയലിൽ ഉൾകൊള്ളിക്കുക.
06. ടൈപ്പ് ചെയ്ത ലേഖനം – പിഡിഎഫ്/വേർഡ്/യൂണികോഡ് ഫോർമാറ്റിൽ അയക്കുക.
07. അന്തിമ തീരുമാനം ജൂറികളിൽ നിക്ഷിപ്തമായിരിക്കും
08. ലേഖനത്തിന്റെ പകർപ്പവകാശം സമിതിക്കായിരിക്കും
09. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനങ്ങൾ സമാഹാരമായി പുറത്തിറക്കും.

10. സമർപ്പിക്കേണ്ട അവസാന തിയതി : ആഗസ്ത് 31

നമ്പർ :  +966 570 454 185
ഇമെയിൽ : info@edukites.com, www.edukites.com

Related Articles

- Advertisement -spot_img

Latest Articles